തൊടുപുഴ: രാഹുൽ ഗാന്ധിയുടെ 50-ാം ജന്മദിനം കരിമണ്ണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്തുള്ള ഇമ്മാനുവേൽ സ്‌നേഹാശ്രമത്തിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ആക്ഷൻ സോംഗ് , കഥാപ്രസംഗം, ലളിതഗാനം, കവിത തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികളും കേക്ക് മുറിക്കലും നടത്തി. സ്‌നേഹാശ്രമത്തിലെ ഒരു ദിവസത്തെ ഭക്ഷണം കോൺഗ്രസ് കരിമണ്ണൂർ ബ്ലോക്ക് കമ്മിറ്റി സ്‌പോൺസർ ചെയ്യുകയും കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.എം. ദേവസ്യ അദ്ധ്യക്ഷത വഹിച്ച പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു ഉദ്ഘാടനം ചെയ്തു.