ഇടുക്കി: രാഹുൽ ഗാന്ധിയുടെ ജന്മമദിനം കെ.എസ്. യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സാന്ത്വന ദിനമായി ആചരിച്ചു. സന്ത്വന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ മേഖലകളിൽ പഠനോപകരണ വിതരണം, ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ടി.വി വിതരണം, അനാഥാലയങ്ങളിൽ ഭക്ഷണ വിതരണം എന്നിവ സംഘടിപ്പിച്ചതായി കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു. ഇതിന്റെ ഭാഗമായി കുറ്റിപ്ലാങ്ങാട് ഗവ: ഹൈസ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ടെലിവിഷൻ സൽകി. വീരമൃത്യു വരിച്ച ധീരജവാൻമാരുടെ സ്മരണയിൽ മറ്റു ആഘോഷ പരിപാടികൾ ഒഴിവാക്കിയായിരുന്നു ജന്മദിനാഘോഷം. അർഷിദ് പി. നൗഷാദിന്റെ അദ്ധ്യക്ഷതയിൽ ടെലിവിഷൻ വിതരണം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് നിർവഹിച്ചു.