തൊടുപുഴ: മൂന്നാർ ഗ്യാപ് റോഡിൽ തുടർച്ചയായി മണ്ണിടിച്ചിലും അപകടങ്ങളും ഉണ്ടാവുകയും റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഡീൻ കുര്യാക്കോസ് എം.പി.യുടെ നിർദ്ദേശപ്രകാരം ദേശീയപാത ഉദ്യോഗസ്ഥരുടെയും റവന്യൂപൊലീസ് അധികൃതരുടെയും പ്രദേശത്തെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും യോഗം ജില്ലാ കളക്ടർ വിളിച്ചു. എസ് രാജേന്ദ്രൻ എംഎൽഎ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഇന്ന് രാവിലെ 11.30 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം നടക്കുന്നതയന്ന് എം.പി. അറിയിച്ചു.