ഇടുക്കി: നാഷണൽ ആയുഷ്മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജൂൺ 21ന് ആറാം അന്താരാഷ്ട്ര യോഗാദിനമായി ആഘോഷിക്കുന്നു. കോവിഡ് സാഹചര്യത്തിൽ പൊതുപരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കാത്തതിനാൽ യോഗ കുടുംബത്തോടൊപ്പം എന്നതാണ് ആറാം അന്താരാഷ്ട്ര ദിനാചരണത്തിന്റെ അജണ്ട. വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗത്തിൽ നിന്നും ജനതയെ രക്ഷിക്കാനും ശാരീരിക മാനസിക വിഷമങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാനും യോഗ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുക എന്നതാണ് ഉദ്ദേശം. യോഗ പരിശീലന ക്ലാസുകൾക്കും നിർദ്ദേശങ്ങൾക്കും ജില്ലാ ആയുർവ്വേദാശുപത്രി (അനക്‌സ്) പാറേമാവിലെ ആയുഷ് വെൽനസ് സെന്ററിലും തൊടുപുഴ ജില്ലാ ആയുർവ്വേദ ആശുപത്രിയിലും സേവനങ്ങൾ ലഭിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.