ഇടുക്കി: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ജില്ലാതല വായനാ മാസാചരണത്തിന് തുടക്കമായി. വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ജില്ലാ കളക്ടർ എച്ച്.ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിൻ എം.എൽ.എ ആശംസകളർപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ സൂരജ് ഷാജി, എ ഡി എം ആന്റണി സ്‌കറിയ, പി.എൻ.പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് എ.ജെ.തോമസ്, സെക്രട്ടറി ഏലിയാസ് കാവുമറ്റം, കാൻ ഫെഡ് ജില്ല പ്രസിഡന്റ് ഷാജി തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ എൻ.ബി. ബിജു നന്ദിയും പറഞ്ഞു.