ഉപ്പുതറ :സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ. തദ്ദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 23ന് രാവിലെ 11 ന് ബയോഡേറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ആശുപത്രി കോൺഫറൻസ് ഹാളിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ 04869244019.