കരിമണ്ണൂർ: പഠനവും വായനയും ഓൺലൈൻ ആയ ഈ ലോക്ക്ഡൗൺ കാലത്ത് വായനാദിന സന്ദേശവുമായി കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ കൈതപ്പാറയിലെത്തി. വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് വായനയുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ട് പുസ്തകങ്ങൾ നൽകി. കൈതപ്പാറ സെന്റ് മേരീസ് പള്ളി വികാരിയും വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്‌കൂൾ മലയാളം അധ്യാപകനുമായ ഫാ. ബിനോയ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു, സ്റ്റാഫ് സെക്രട്ടറി ബിജു ജോസഫ്, അദ്ധ്യാപകരായ ജോളി മുരിങ്ങമറ്റം, ജോ മാത്യു, സാബു ജോസ്, ജിയോ ചെറിയാൻ, ജയ്‌സൺ ജോസ്, സീനിയർ ക്ലാർക്ക് സണ്ണി വർഗീസ് എന്നിവർ നേതൃത്വം നൽകി.