തൊടുപുഴ : ഓൺലൈൻ പഠനത്തിന്റെ പേരിൽ കുട്ടികളും രക്ഷിതാക്കളും അനുഭവിക്കുന്ന മാനസിക സംഘർഷം ഒഴിവാക്കുക, പാഠം പുസ്തകങ്ങൾ വിതരണം ചെയ്യുക , അദ്ധ്യാപക വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, പാർട്ടി ഓഫീസുകൾ ഓൺലൈൻ പഠന കേന്ദ്രമാക്കാനുള്ള ശ്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത അദ്ധ്യാപക സമതിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ സായാന്ന ധർണ്ണ നടത്തി. ധർണ്ണാ സമരം യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സംയുക്ത അദ്ധ്യാപക സമതി ചെയർമാൻ വി.എം ഫിലിപ്പച്ചൻ , എ.എച്ച്.എസ് ടി.എ ജില്ലാ പ്രസിഡന്റ് ജെയിസൺ മാത്യു, ഡി..സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിലാൽ സമദ്, കെ.പി.എസ് റ്റി.എ വൈസ് പ്രസിഡന്റ് പി എം നാസർ, ഷിന്റോ ജോർജ്, അനീഷ് ജോർജ് , ഷിജു കെ.ജോർജ് , റ്റോജി തോമസ്, ജീൻസ് കെ.ജോസ് എന്നിവർ പ്രസംഗിച്ചു.