തൊടുപുഴ: ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചന, സ്‌പോർട്‌സ് ക്വിസ് എന്നിവയിൽ 23ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ മത്സരങ്ങൾ നടത്തും. 18 വയസിൽ താഴെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചിത്ര രചന മത്സരത്തിലും സ്‌പോർട്‌സ് ക്വിസ് മത്സരത്തിലും പങ്കെടുക്കാം. ചിത്രരചനാ മത്സരത്തിലും സ്‌പോർട്‌സ് ക്വിസ് മത്സരത്തിലും 10 കുട്ടികൾക്കു വീതം മാത്രമായിരിക്കും പ്രവേശനം. ചിത്ര രചന മത്സരത്തിന്റെ സമയപരിധി ഒരു മണിക്കൂറും സ്‌പോർട്‌സ് ക്വിസ് മത്സരത്തിന്റെ സമയപരിധി 30 മിനിറ്റുമായിരിക്കും. ചിത്രരചന മത്സരം 23ന് രാവിലെ 11നും സ്‌പോർട്‌സ് ക്വിസ് മത്സരം 12നും നടക്കും. ഇരു മത്സരങ്ങളിലെയും വിജയികളാകുന്ന 1, 2, 3 സ്ഥാനക്കാർക്ക് 1000 രൂപ, 750 രൂപ, 500 രൂപ പ്രകാരം ക്യാഷ് അവാർഡ് നൽകും. പങ്കെടുക്കുന്ന മറ്റു കുട്ടികൾക്ക് 100 രൂപ പ്രകാരം പ്രോത്സാഹന സമ്മാനവും നൽകും. ചിത്ര രചന മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള 18 വയസിൽ താഴെ പ്രായമുള്ളവർ പി.എ. സലിം കുട്ടിയുടെ 9447522815 എന്ന മൊബൈൽ നമ്പരുമായി ബന്ധപ്പെടണം. സ്‌പോർട്‌സ് ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള 18 വയസിൽ താഴെ പ്രായമുള്ളവർ ഡോ: ബോബു അന്റണിയുടെ 7736216494 എന്ന മൊബൈൽ നമ്പരുമായി ബന്ധപ്പെടണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 കുട്ടികൾക്കായിരിക്കും പ്രവേശനം. പങ്കെടുക്കാനെത്തുമ്പോൾ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പോ ആധാർ കാർഡിന്റെ പകർപ്പോ കൊണ്ടുവരണം.