കട്ടപ്പന: വെള്ളയാംകുടി സരസ്വതി വിദ്യാപീഠത്തിൽ വായന വാരാചരണം തുടങ്ങി. സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. കൂടാതെ വിദ്യാർഥികൾക്കായി വായന മത്സരവും നടത്തും. വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പ് തയാറാക്കി സ്‌കൂൾ തുറക്കുമ്പോൾ എത്തിക്കണം. മികച്ച മൂന്നു കുറിപ്പുകൾക്കു സമ്മാനം നൽകും. പ്രിൻസിപ്പൽ അനീഷ് കെ.എസ്. വായന വാരാചരണം ഉദ്ഘാടനം ചെയ്തു.