കട്ടപ്പന: ഉപ്പുകണ്ടം പാറക്കുഴിപടി പാലം നിർമാണത്തിന് തുക അനുവദിച്ച കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസ്‌ന ജോബിനെ കോൺഗ്രസ് ഉപ്പുകണ്ടം വാർഡ് കമ്മിറ്റി അഭിനന്ദിച്ചു. ഉപ്പുകണ്ടത്തു പാലം നിർമിക്കാനും നത്തുകല്ലു വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യാനുമായി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. യോഗത്തിൽ കിരൺ ജോർജ് തോമസ്, സാബു പാറക്കുഴി, ചെറിയാൻ കാട്ടുപറമ്പിൽ, സോബിയ നെല്ലംപുഴ, ജോയൽ ജോസ്, ജേക്കബ് പുതുപറമ്പിൽ, എസ്.എം. സുമേഷ്, മനു തുടങ്ങിയവർ നേതൃത്വം നൽകി.