തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റു പടിക്കൽ ഉപവസിക്കുന്ന പ്രതിപക്ഷ നേതാവ് . രമേശ് ചെന്നിത്തലക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഡീൻ കുര്യാക്കോസ് എം. പിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ യു ഡി എഫ് ഐക്യദാർഢ്യ സത്യാഗൃഹം നടത്തി.
ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ല ചെയർമാൻ അഡ്വ. എസ് അശോകൻ ച് സത്യഗ്രഹ പരിപാടി ഉദ്ഘാടനം ചെയ്തു.
കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. മാത്യു സ്റ്റീഫൻ എക്‌സ് എ എൽ എ, മുൻ ഡി സി സി പ്രസിഡന്റ് അഡ്വ. ജോയി തോമസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം, കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര കമ്മറ്റി അംഗം പ്രൊഫ. കെ ഐ ആന്റണി, കേരളാ കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ജോസഫ് ജോൺ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, സി എം പി ജില്ലാ സെക്രട്ടറി കെ സുരേഷ് ബാബു, അഗസ്റ്റ്യൻ വട്ടക്കുന്നേൽ, കേരളാ കോൺഗ്രസ് (ജെക്കബ്) ജില്ലാ പ്രസിഡന്റ് മാർട്ടിൻ മാണി, കെ വി സിദ്ധാർത്ഥൻ, എ പി ഉസ്മാൻ, പി.വി. സ്‌ക്കറിയ, എൻ.ഐ. ബെന്നി, മുനിസിപ്പൽ ചെയർ പേഴ്‌സൺ സിസിലി ജോസ്, സണ്ണി മണർക്കാട്, ജാഫർഖാൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.