പീരുമേട്: കൊവിഡ് ബാധിച്ച് ഏലപ്പാറ സ്വദേശി യുവാവ് യു.എ.ഇയിൽ മരിച്ചു.ഹെലിബറിയ ഞാറയ്ക്കൽ പരേതനായ ജോർജ്ജ് കുരുവിളയുടേയും ജെസിയുടേയും
മകൻ ജോൺസൺ ജോർജാ (37) ണ് മരിച്ചത്.ദുബായ് ഹാപ്പങ് ലോയ്ഡ് ജീവനക്കാരനായിരുന്നു. ഷാർജാ സുലേഖ ഹോസ്പിറ്റലിൽ കൊറോണാ ബാധിച്ചു ചികിത്സയിലായിരുന്നു. ഭാര്യ: മൈലപ്ര തോട്ടാലിൽ ജിനു ജോൺസൺ (സ്റ്റാഫ്നഴ്സ്,അൽ ദൈദ് ഹോസ്പിറ്റൽ, ദൈദ് ഷാർജ). മക്കൾ: ഡെന്ന, എഡ്ലിൻ. സംസ്കാരം പിന്നീട് ഷാർജയിൽ.