കട്ടപ്പന നഗരസഭയിൽ വാർഡ് 8, മാർക്കറ്റ്, കെ എസ് ആർ ടി സി ജംഗ്ഷൻവെട്ടിക്കുഴിക്കവല റോഡ് കൺടെയിൻമെന്റ് സോണിൽ
കട്ടപ്പന നഗരസഭയിലെ വാർഡ് 8 പൂർണ്ണമായും 17ാം വാർഡിലെ കട്ടപ്പന മാർക്കറ്റ് പൂർണ്ണമായും കട്ടപ്പന കെ എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും വെട്ടിക്കുഴിക്കവല റോഡും കൺടെയിൻമെന്റ് മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. കട്ടപ്പന സ്വദേശിയായ പഴംപച്ചക്കറി വ്യാപാരിക്ക് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.