കമ്പിളികണ്ടം: പെട്രോൾ, ഡീസൽ, വൈദ്യുതി, ഉൾപ്പെടെ മനുഷ്യ ഉപഭോഗ വസ്തുക്കളുടെ വില വർദ്ധനവിൽ പ്രദഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് ജോസ് കെ. മാണി വിഭാഗത്തിന്റെ നേതൃത്വത്തിൽ നുകം കെട്ടി വലിച്ച് സമരം നടത്തി. കൊന്നത്തടി മണ്ഡലം പ്രസിഡന്റ് പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന സമരം കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം ടി.പി. മൽക്ക ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കൊന്നത്തടി മണ്ഡലം പ്രസിഡന്റ് ജെയിംസ് മ്ലാകുഴി മുഖ്യപ്രഭാഷണം നടത്തി.