തൊടുപുഴ: ലോക്ക്‌ ഡൗൺ മൂലം കടക്കെണിയിലായ കർഷകർക്കും സാധാരണക്കാർക്കും അടിയന്തരാശ്വാസമെന്ന നിലയിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ പതിനായിരം രൂപ അനുവദിക്കണമെന്ന് ഗാന്ധിദർശൻ വേദി. ഗാന്ധിദർശൻ വേദി നടത്തിയ ഓൺലൈൻ പ്രതിഷേധ ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം മ്രാല ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് അദ്ധ്യക്ഷത വഹിച്ചു.