കട്ടപ്പന: അതിർത്തിയിൽ വീരമൃത്യു മരിച്ച സൈനികർക്ക് ആദരമർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ കട്ടപ്പന അമർ ജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. നേതാക്കളായ എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി, ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, യു.ഡി.എഫ്. ഇടുക്കി നിയോജക മണ്ഡലം ചെയർമാൻ ജോണി കുളംപള്ളി, തോമസ് രാജൻ, കെ.ജെ. ബെന്നി, തോമസ് മൈക്കിൾ, സിജു ചക്കുംമൂട്ടിൽ, പി.കെ. രാമകൃഷ്ണൻ, വിജി വെട്ടിക്കുഴക്കവല എന്നിവർ പങ്കെടുത്തു.