കട്ടപ്പന: പുളിയൻമല ക്രൈസ്റ്റ് കോളജിൽ യോഗ ദിനം ആചരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. അലക്‌സ് ലൂയിസ് ഉദ്ഘാടനം ചെയ്തു. കൊമേഴ്‌സ് വിഭാഗം മേധാവി ബോബൻ ടി. അഗസ്റ്റിന്റെ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യനും സ്‌പോട്‌സ് കോ-ഓർഡിനേറ്ററുമായ പി.വി. ദേവസ്യ ക്ലാസെടുത്തു. തുടർന്ന് യോഗയിലെ ഹംയോഗ പ്രദർശനവും നടന്നു. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക സൂര്യ പി.ടി, കോ- ഓർഡിനേറ്റർ ശ്വേത സോജൻ എന്നിവർ നേതൃത്വം നൽകി.