ചെറുതോണി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇടുക്കി റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 മണ്ഡലം കമ്മറ്റികളിൽ നടത്തുന്ന സമരം ചെറുതോണിയിൽ എ.പി.ഉസ്മാൻ, കൊന്നത്തടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് എൻ.എം. ജോസ്, വാത്തിക്കുടിയിൽ ജില്ലാ സെക്രട്ടറി റോയി കുര്യൻ, കാമാക്ഷിയിൽ ടി.എൻ. ബിജു, കഞ്ഞിക്കുഴിയിൽ ജില്ലാ സെക്രട്ടറി ശശി കണ്ണ്യാലിൽ, കട്ടപ്പനയിൽ കേന്ദ്ര കമ്മറ്റിയംഗം മുൻ എം.എൽ.എ ഇ.എം.ആഗസ്തി, അറക്കുളത്ത് സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജോയി തോമസ്, കുടയത്തൂർ മണ്ഡലം കെ.കെ.മുരളി, കാഞ്ചിയാറ്റിൽ ജോണി ചീരാൻകുന്നേൽ, മരിയാപുരം മണ്ഡലം എം.ഡി. അർജുനൻ എന്നിവർ ഉദ്ഘാടനം ചെയ്യും.