ചെറുതോണി: ഉപ്പുതോട് ഗവ. യു.പി സ്‌കൂൾ കെട്ടിടം പൊളിച്ചുമാറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മരിയാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30 മുതൽ 11.30 വരെ പഞ്ചായത്ത് ആഫീസിന്റെ മുമ്പിൽ പ്രതിഷേധ ധർണ നടത്തും. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളായ എ.പി. ഉസ്മാൻ, ജോയി വള്ളിയാംതടം, അഡ്വ. അനീഷ് നെല്ലിക്കുന്നേൽ, ടോമി ഇളംതുരുത്തി, സന്തോഷ് ചെറുകുന്നേൽ, അഗസ്റ്റിൻ ദേവസ്യ, എം.ടി തോമസ്, മെമ്പർമാരായ തോമസുകുട്ടി ഔസേപ്പ്, ജോജോ ചക്കാംകുന്നേൽ, പി.ജെ ജോസഫ്, മാനി രാമൻ, സിസിലി മാത്യു, എൽസമ്മ ലൂക്കോസ് എന്നിവർ പങ്കെടുക്കും.