തൊടുപുഴ: ഇന്ധന വിലവർദ്ധനവിനെതിരെ കെ.എസ്.സി (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വണ്ടി ഉന്തി പ്രതിഷേധിച്ചു. സമരം കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഫ്ളാഗ് ഒഫ് ചെയ്തു. മുൻസിപ്പൽ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് ഗാന്ധി സ്‌ക്വയറിൽ സമാപിച്ചപ്പോൾ പാർട്ടി ഉന്നതാധികാര സമിതിയംഗം പ്രൊഫ. കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, പാർട്ടി നേതാക്കളായ ജയകൃഷ്ണൻ പുതിയേടത്ത്, മനോജ് മാത്യു, യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജൂണിഷ്‌ കള്ളികാട്ട്, ജെഫിൻ കൊടുവേലി കെ എസ്.സി (എം) ജില്ല പ്രസിഡന്റ് ആൽബിൻ വറപോളയ്ക്കൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ ജോർജ് ,അനന്ദു സജീവൻ, നിയോജക മണ്ഡലം പ്രസിഡന്റുമാരായ കെവിൻ അറയ്ക്കൽ, മാത്യു അഗസ്റ്റ്യൻ സംസ്ഥാന കമ്മറ്റിയംഗം ജോൺസ് പാമ്പയ്ക്കൽ എന്നിവർ പ്രസംഗിച്ചു.