തൊടുപുഴ: പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വർദ്ധിപ്പിച്ചു കൊണ്ട് കേന്ദ്രസർക്കാർ നടത്തുന്ന പകൽ കൊള്ളയ്ക്കെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ.എൽ ആഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അഫ്‌സൽ, പി. കെ. പുരുഷോത്തമൻ നായർ, അമൽ അശോകൻ, ദീപു ചന്ദ്രൻ, ഫാത്തിമ അസീസ്, പി. ഐ. സിനാജ് എന്നിവർ നേതൃത്വം നൽകി.