കട്ടപ്പന: കൊവിഡ് ബാധിതനായ കട്ടപ്പന സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ അമ്പതോളം പേർ. ഇവരിൽ 20 പേർ പ്രാഥമിക സമ്പർക്കത്തിലുള്ളവരാണ്. കുടുംബാംഗങ്ങളടക്കം 16 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റുള്ളവരും നിരീക്ഷണത്തിലാണ്.