കട്ടപ്പന : വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ജനകീയ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. ടൗൺ ഹാളിന് സമീപം തുടക്കം കുറിച്ചിട്ടുള്ള ഹോട്ടലിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവ്വഹിച്ചു. നഗരസഭയുടെ സഹകരണത്തോടെയാണ് കുടുംബശ്രീപ്രവർത്തകർ ഹോട്ടലിന്റെ നടത്തിപ്പ് മുമ്പോട്ട് കൊണ്ടു പോകുന്നത്.ഉച്ചയൂണ് 20 രൂപാ നിരക്കിൽ ലഭ്യമാകും.പാഴ്‌സലായി ലഭിക്കുന്നതിന് 25 രൂപ നൽകണം.കട്ടപ്പനയിലെ സാധാരണകാർക്ക് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം പ്രയോജനപ്രദമാകുമെന്നാണ് നഗരസഭയുടെയും കുടുംബശ്രീയുടെയും പ്രതീക്ഷ.ജനകീയ ഹോട്ടലിന്റെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ ടെസി ജോർജ്, കുടുംബശ്രീ എഡി എംസി ഷാജിമോൻ പി എ,നഗരസഭ കൗൺസിലർമാരായ കെ പി സുമോദ്,എം സി ബിജു, രമേശ് പി ആർ,കട്ടപ്പന എൻയുഎൽഎം കോഡിനേറ്റർ മനു സോമൻ,മെമ്പർ സെക്രട്ടറി ജെസി ജേക്കബ്,കുടുംബശ്രീ ചെയർപേഴ്‌സൺ ഗ്രേയ്‌സ് മേരി ടോമിച്ചൻ, വൈസ് ചെയർപേഴ്‌സൺ ഷൈനി ജിജി തുടങ്ങിയവർ പങ്കെടുത്തു.