തൊടുപുഴ: ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥിക്ക് മൊബൈൽ ഫോൺ നൽകി എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ. ചിറ്റൂർ ശാഖയിലെ മംഗലത്ത് രാജേഷിന്റെ മകൻ പത്താം ക്ളാസ് വിദ്യാർത്ഥി അക്ഷയ് രാജേഷിനാണ് യൂണിയൻ മൊബൈൽ ഫോൺ നൽകിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജേഷ് രോഗം മൂലം കാല് മുറിച്ച് കളഞ്ഞിരുന്നു. തൊടുപുഴ എ.പി.ജെ അബ്ദുൾകലാം സ്കൂളിലെ വിദ്യാർത്ഥിയാണ് അക്ഷയ്. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ എ.ജി. തങ്കപ്പനാണ് മൊബൈൽ നൽകിയത്. വൈസ് ചെയ‌ർമാൻ ഡോ. കെ. സോമൻ,​ സ്കൂൾ മാനേജർ സി.പി. സുദർശനൻ,​ കൺവീനർ വി. ജയേഷ്,​ ചിറ്റൂർ ശാഖാ സെക്രട്ടറി ഇ.എൻ ബാബു,​ യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.