തൊടുപുഴ: ഐ.എം.എയും ഐ.എം.എ ബ്ളഡ് ബാങ്ക് സൊസൈറ്റിയും സംയുക്തമായി എട്ട് ടാബുകൾ വിതരണം ചെയ്തു. ഐ.എം.എ പ്രസിഡന്റ് ഡോ. സി.വി ജേക്കബും ബ്ളഡ് ബാങ്ക് പ്രസിഡന്റ് ഡോ. പി.എൻ അജിയും കൂടി ടാബുകൾ ‌ഡീൻ കുര്യാക്കോസ് എം.പിക്ക് കൈമാറി. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം സി. പീറ്ററും ബ്ളഡ് ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി മെമ്പർ എൻ.എം. മാത്യുവും പങ്കെടുത്തു.