തൊടുപുഴ: ജില്ലയിൽ ഒരാൾക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് വന്ന തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ മുപ്പത്തിരണ്ടുകാരന്റെ ഫലമാണ് പോസിറ്റീവായത്. ജൂൺ 12നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. തൊടുപുഴയിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയവെ 18നാണ് സ്രവം ശേഖരിച്ചത്. രോഗബാധിതനെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജില്ലക്കാരായ 38 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെ 72 പേർക്ക് രോഗം സ്ഥിരീകരിച്ചു.