മറയൂർ: കാന്തല്ലൂർ റേഞ്ചിലെ തീർത്ഥ മലയിൽ കാട്ടുതീ വ്യാപകമായി പടർന്നു പിടിച്ചു. ഇന്നലെ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് വരെ പടർന്ന കാട്ടുതീയിൽ വൻമരങ്ങളും പുൽമേടുകൾ കത്തിനശിച്ചു. കാലവർഷം ഇതുവരെ പ്രദേശത്ത് ലഭിച്ചിട്ടില്ല. ഇതുകൊണ്ടാണ് നിലവിൽ അടിക്കടി കാട്ടുതീ പടർന്നു പിടിക്കുന്നത്. കാറ്റ് ഉള്ളതിനാൽ കാട്ടുതീ അണയ്ക്കുന്നതിൽ പ്രയാസം ഉണ്ടെന്നും വൈകിട്ട് വരെ റേഞ്ചിലെ ഉദ്യോഗസ്ഥരും താത്കാലിക വാച്ചർമാരുമടക്കം മുപ്പതോളം പേർ പരിശ്രമത്തിലൂടെ പൂർണമായും കാട്ടുതീ അണയ്ക്കാൻ കഴിഞ്ഞെന്നും കാന്തല്ലൂർ റേഞ്ച് ഓഫീസർ എസ്. സന്ദീപ് പറഞ്ഞു.