മറയൂർ: റവന്യൂ വകുപ്പ് പാമ്പാർ പുഴയിൽ മണൽ വാരൽ തടഞ്ഞതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുയുവിന്റെ നേതൃത്വത്തിൽ മറയൂർ വില്ലേജ് ആഫീസ് ഉപരോധിച്ചു. പുഴ ശുചീകരണത്തിന്റെ ഭാഗമായി പാമ്പാർ പുഴയിൽ മറയൂർ കാന്തല്ലൂർ പഞ്ചായത്ത് അനുമതിയോടെ കഴിഞ്ഞ ദിവസം മണൽവാരി ലോറിയിൽ കയറ്റി കൊണ്ടിരിക്കുമ്പോൾ താഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥർ തടയുകയും രണ്ട് ലോറികൾ പിടികൂടുകയും ചെയ്തിരുന്നു. മറയൂർ വില്ലേജ് ആഫീസിന് മുമ്പിൽ നടന്ന ഉപരോധം സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. സി.പി.എം മറയൂർ ഏരിയ സെക്രട്ടറി സിജിമോൻ, ലോക്കൽ സെക്രട്ടറി എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.