തൊടുപുഴ : ദേശീയ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)​ കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. സി.പി.ഐ കുമാരമംഗലം ലോക്കൽ കമ്മിറ്റി അംഗം എൻ.ജെ കുഞ്ഞുമോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി പി.എസ് സുരേഷ് സ്വാഗതം പറഞ്ഞു.ജില്ലാ കമ്മിറ്റി അംഗം വി.ആർ പ്രമോദ് ഉദ്ഘാടനം ചെയ്തു. 60 വയസ് പൂർത്തിയായ തൊഴിലാളികളെ തൊഴിൽ ചെയ്യുന്നതിൽ നിന്ന് മാറ്റി നിർത്തുന്നത് മൂലം സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ടിന് ഇടവരുത്തുന്നു. തൊഴിലാളികൾക്ക് തൊഴിൽദിനങ്ങൾ നിഷേധിക്കുന്ന അവസരമുണ്ടായാൽ അവർക്ക് കൂലിയോ കൂലിക്ക് ആനുപാതികമായ സഹായമോ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എസ് സുരേഷ് (പ്രസിഡന്റ്)​,​ ശാന്ത സി.സി (വൈസ് പ്രസിഡന്റ്)​,​ അമ്മിണി കരുണാകരൻ (സെക്രട്ടറി)​,​ മേരി ആന്റണി (ജോ. സെക്രട്ടറി)​ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.