തൊടുപുഴ : കാഞ്ഞിരമറ്റം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ടി.വി ചലഞ്ചിന്റെ വിതരണോദ്ഘാടനം ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.കെ സുകുമാരൻ,​ കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ആർ. ശ്രീജ ടീച്ചർക്ക് നൽകി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എസ്.ജി ഗോപിനാഥൻ,​ സെക്രട്ടറി ദിലീപ് കുമാർ.പി,​ ജി. രമേശ്,​ പി.കെ ശിവരാമപിള്ള,​ പി.എസ് സനോജ്,​ ജെ. സുജാത,​ റ്റി.എൻ ജാനകിയമ്മ എന്നിവർ പങ്കെടുത്തു.