തൊടുപുഴ : കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ,​ ഇടുക്കി,​ തൊടുപുഴ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് കൊവിഡ് -19 ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 30 വരെ ദീർഘിപ്പിച്ചു. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി മൂന്ന് മാസത്തേക്കുകൂടി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എക്സിക്യുട്ടീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04862- 220308.