തൊടുപുഴ : കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗും വിലപ്പെട്ട രേഖകളും തിരിച്ചേൽപ്പിച്ചു മാതൃകയായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ . ഇളംദേശം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ജീവനക്കാരൻ ഗിനീഫ് കുമാർ എൻ .കെ .ക്കാണ് പണവും വിലപ്പെട്ട രേഖകളു മടങ്ങിയ ബാഗ് തൊടുപുഴ ന്യൂമാൻ കോളേജ് സമീപത്തു നിന്ന് ലഭിച്ചത്.തുടർന്ന് അദ്ദേഹം തൊടുപുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപെട്ടു ബാഗ് ഉടമസ്ഥയായ ചാഴികാട്ട് ആശുപത്രി ജീവനക്കാരി കരിമണ്ണൂർ വെട്ടിക്കൽ ഷീന ജിമ്മിയെ ഏൽപ്പിച്ചു .