ഇടുക്കി: കൊവിഡ്- 19 നിരീക്ഷണത്തിലിരുന്ന തമിഴ്‌നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കുഞ്ചിത്തണ്ണി മുട്ടുകാട് മയിലാടും ഭാഗത്ത് താമസിക്കുന്ന കന്തസ്വാമിയുടെ ഭാര്യ ഈശ്വരിയാണ് (46) മരിച്ചത്. വ്യാഴാഴ്ചയാണ് ഇവർ തമിഴ്‌നാട്ടിൽ നിന്ന് മുട്ടുകാട്ടിലേക്ക് വന്നത്. തമിഴ്‌നാട് തേനിയിലായിരുന്നു താമസം. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു ഈശ്വരി. ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തമ്പാറ പൊലീസും ചിന്നക്കനാൽ ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.