തൊടുപുഴ: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ ബി.എം.എസ് സംസ്ഥാന വ്യാപകമായി ജൂൺ 22,23, 24 തീയതികളിൽ ടാക്‌സി ,ഓട്ടോറിക്ഷ, ബസ്, തൊഴിലാളികൾ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ജില്ല ഓട്ടോറിക്ഷ മസ്ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ ജില്ല താലൂക്ക് കേന്ദ്രങ്ങളിലും ഓട്ടോറിക്ഷ സ് റ്റാൻഡുകളിലും 23 ന് പ്രതിഷേധ ധർണ്ണകൾ നടത്തുമെന്ന് ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ല ജനറൽ സെക്രട്ടറി എ.പി. സഞ്ചു അറിയിച്ചു ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന കൊറോണക്കാലത്ത് പെട്രോളിയം ഉത്പ്പന്നങ്ങൾക്ക് നിത്യേന വില വർദ്ധിപ്പിക്കുന്നത് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. നികുതിഭാരം സാധാരണക്കാരിൽ ഏൽപ്പിക്കാതെ പെട്രോൾഡീസൽ വില വർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു.
വില വർദ്ധനവിനെതിരെ 23ന് ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ നടത്തുന്ന വിവിധ പ്രക്ഷോഭ പരിപാടികളിൽ ബി.എം.എസ്. ജില്ല പ്രസിഡന്റ് വി.എൻ.രവീന്ദ്രൻ, ജില്ല സെക്രട്ടറി സിബി വർഗ്ഗീസ്, യൂണിയൻ ജില്ലാ പ്രസിഡന്റ് ജോബി മാത്യു, മറ്റ് ജില്ലാ മേഖല ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും