കുടയത്തൂർ: ഓൺലൈൻ പoന സൗകര്യമില്ലാതിരുന്ന വിദ്യാർത്ഥികൾക്ക് സേവാഭാരതി ടിവി കൈമാറി. സേവാഭാരതി കുടയത്തൂർ യൂണിറ്റാണ് ടി.വി. നൽകിയത്.പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള വിദ്യാർത്ഥികളുടെ വീട്ടിലെത്തിയാണ് ടി വി നൽകിയ . സേവാഭാരതി പ്രസിഡൻ്റ് കെ.എസ്.പ്രസന്നകുമാർ, സെക്രട്ടറി കെ.യു.ബിജു, വി.ആർ.രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.