മുട്ടം: ടൗണിലെ വിവിധ ഭാഗങ്ങളിൽ ഓടയുടെ മുകളിലെ സ്ലാബ് തകർന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. മഴക്കാലപൂർവ പ്രവർത്തനങ്ങളുടെ ഭാഗമായി ഓടകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും നീക്കം ചെയ്തിട്ടില്ല. തകർന്ന് കിടക്കുന്ന ഓടയുടെ സ്ലാബുകൾ ഏറെ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. ഓടകളിലെ മാലിന്യം നീക്കം ചെയ്ത് തകർന്ന സ്ലാബുകൾ മാറ്റി പുതിയത് ഇടണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.സി.വേണുഗോപാലൻ ആവശ്യപ്പെട്ടു.