തൊടുപുഴ: സി ബി എസ് ഇ സ്‌കൂളുകളുടെ വാഹന നികുതിയും, വൈദ്യുതി ബില്ലും കുത്തനെ വർദ്ധിപ്പിച്ചതിൽ യു ഡി എഫ് ജില്ല ചെയർമാൻ അഡ്വ. എസ് അശോകനും, കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും പ്രതിഷേധിച്ചു. നിലവിലുള്ള വാഹന നികുതിയുടെ നാലിരട്ടി വരെയാണ് വർദ്ധന. സ്‌കൂളുകൾ മൂന്ന് മസത്തോളമായി അടഞ്ഞു കിടന്നിട്ടും വൈദ്യുതി ബില്ലിൽ വൻ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ - എയ്ഡഡ് സ്‌കൂളുകളുകളുടെ വാഹനങ്ങളെ നികുതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ - അൺ എയ്ഡഡ് സ്‌കൂളുകളുടെ വാഹനങ്ങളേയും നികുതി വർദ്ധനവിൽ നിന്നും ഒഴിവാക്കണമെന്നും, ലേക്ഡൗൺ കാലത്തെ വൈദ്യുതി ബിൽ എഴുതിത്തള്ളണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.