തൊടുപുഴ : വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ബിഡിജെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപു സിവിൽ സ്റ്റേഷന് മുമ്പിൽമെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ ധർണ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വി ജയേഷ് ഉദ്ഘാടനംചെയ്തു. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് തൊടുപുഴയിൽ സമര പരിപാടി സംഘടിപ്പിച്ചത് .തൊടുപുഴ നയോജക മണ്ഡലത്തിലെ ബിഡിജെഎസ് പ്രവർത്തകർ പങ്കെടുത്തു .വൈദ്യുതി ചാർജ്ജ് വർദ്ധനവ് ലൂടെ സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത വി .ജയേഷ് പറഞ്ഞു. സാധാരണക്കാർക്ക് സൗജന്യമായി റേഷൻ കൊടുക്കുന്ന സർക്കാർ അതിന്റെ ഇരിട്ടി കെഎസ്ഇബി ബില്ലിലൂടെ ഈടാക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പ്രതിഷേധ ധർണയ്ക്ക് തൊടുപുഴ നയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് തട്ടുപുര സ്വാഗതം പറഞ്ഞു ജില്ലാ സെക്രട്ടറി വിനോദ് തൊടുപുഴ, ജില്ലാ കമ്മറ്റി അംഗം റെജിവണ്ണപ്പുറം , മുൻസിപ്പൽ സെക്രട്ടറിമാരായ വിജയൻ മാടവന ,സാജു, ശരത്ത് കുണുഞ്ഞി ,സന്തോഷ് കാഞ്ഞിരമറ്റം, സോജൻ ജോയി പള്ളിക്കര തുടങ്ങിയ നേതാക്കൾ സംസാരിച്ചു