തൊടുപുഴ : തൊടുപുഴയിൽ കോൺഗ്രസിന്റെ ശക്തനായ പ്രവർത്തകനും കലാസാംസ്‌കാരിക വേദിയുടെ സംസ്ഥാന സ ഭാരവാഹിയുമായിരുന്ന സോജൻ ജോയി ബി.ഡി.ജെ.എസിൽ ചേർന്നു .സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഫോണിൽ വിളിച്ച് സോജൻ ജോയിക്ക് ആശംസകൾ അറിയിച്ചു . ബി. ഡി. ജെ. എസ് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തിയ കെ.എസ്.ഇ.ബി ബില്ലിന്റെ ചാർജ് വർദ്ധനവിനെതിരെയുള്ള സമരത്തിൽ പങ്കെടുത്ത സോജൻ ജോയി പള്ളിക്കരയെ ജില്ലാ പ്രസിഡന്റ് വി ജയേഷ്. ഷാൾ അണിയിച്ച് സ്വീകരിച്ചു .