കരിമണ്ണൂർ: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കുടുംബങ്ങളിൽ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം യോഗാ ചെയ്ത് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻസിസി, എസ്പിസി കേഡറ്റുകൾ.
ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യമായതിനാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ യോഗാഭ്യാസ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചുകൊണ്ടാണ് കേഡറ്റുകൾ യോഗദിനത്തിൽ തങ്ങളുടെ ആഘോഷം ഗംഭീരമാക്കിയത്. എൻസിസി ഓഫീസർമാരായ ബിജു ജോസഫ്, നിലു ജോർജ്, എസ്പിസി ഓഫീസർമാരായ ജിയോ ചെറിയാൻ, എലിസബത്ത് മാത്യു എന്നിവർ നേതൃത്വം നൽകി.