കുടയത്തൂർ: പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളം മുടങ്ങിയിട്ട് പത്ത് ദിവസം. ഇത് സംബന്ധിച്ച് പ്രദേശ വാസികൾ സംഘടിച്ച് വാട്ടർ അതോറിറ്റിയിലും പഞ്ചായത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് നാട്ടുകാർ ആരോപിച്ചു. കാഞ്ഞാർ മുതൽ ഏഴാം മൈൽ വരെ കുടിവെള്ളമെത്തിക്കുന്ന കാഞ്ഞാർ പാലത്തിന് സമീപമുള്ള പദ്ധതി കമ്മീഷൻ ചെയ്തത് 1998- ലാണ്. നിരവധി കോളനികൾ, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, ബാങ്കുകൾപൊലീസ് സ്റ്റേഷൻ, പൊലീസ് ക്വേർട്ടേഴ്സ്, ആരാധനാലയങ്ങൾ, അംഗൻവാടികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ആളുകളും പൊതുജനങ്ങളും മഴക്കാലത്തും കുടിവെള്ളമില്ലാതെ കഷ്ടപ്പെടുകയാണ്. നിരവധി തവണ പരാതികൾ നൽകിയിട്ടും വെള്ളമെത്തിക്കാൻ അധികൃതർക്ക് ഒട്ടും താല്പര്യവുമില്ല ഒരോ കാരണങ്ങൾ പറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് വാട്ടർ അതോറിറ്റിയും പഞ്ചായത്തുമെന്ന് വിവിധ പ്രദേശ വാസികൾ പറഞ്ഞു. ഈ നില തുടരുകയാണെങ്കിൽ ബന്ധപ്പെട്ട ഉദ്ദോഗസ്ഥൻമാരെ വഴിയിൽ തടയുമെന്നും നാട്ടുകാർ പറഞ്ഞു.