മൂലമറ്റം: റോഡിലൂടെ ഒഴുകിയെത്തുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് തിരിച്ച് വിടുന്നതിനാൽ റോഡും സംരക്ഷണഭിത്തിയും അപകടാവസ്ഥയിലാവുന്നതായി പരാതി. തൊടുപുഴ പുളിയംമല സംസ്ഥാന പാതയിൽ അറക്കുളം അശോക കവലക്ക് സമീപത്തായിട്ടാണ് ഈ അവസ്ഥ. ഇതേ തുടർന്ന് റോഡിൻ്റെ സൈഡ് കുഴിഞ്ഞ് കിടങ്ങു പോലെയായി. ഇവിടെക്ക് മഴ വെള്ളം കുത്തിയൊഴുകിയും വെള്ളം കെട്ടി നിന്നും സംരക്ഷണഭിത്തി ഇടിയുന്ന അവസ്ഥയുമാണ്. ഇത് സമീപ പ്രദേശങ്ങളിലുള്ള വീടുകൾക്ക് ഭീഷണിയാവുന്നുമുണ്ട്. പൊതു മരാമത്ത് അധികൃതർക്ക് നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടിയും ആകുന്നുമില്ല എന്ന് ജനം പറയുന്നു.