കട്ടപ്പന: സഹകരണ ആശുപത്രിയിൽ കാർഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ പ്രവർത്തനമാരംഭിക്കും. കാർഡിയോളോജിസ്റ്റ് ഡോ. ഫിലിപ്പോസ് ജോണിന്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കാർഡിയോളജി ഒ.പി പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ നെഫ്രോളജി വിഭാഗത്തിൽ ഡോ. നിഷാദ് രവീന്ദ്രന്റെ സേവനം ലഭ്യമാണ്.