തൊടുപുഴ: . മാർച്ച് 14 നാണ് ജില്ലയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. അന്ന് തൊട്ട് ഇന്നുവരെ പത്തിൽ താഴെ കേസുകൾ മാത്രമാണ് മാത്രമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇന്നലെ കേസുകളുടെ എണ്ണം 11 ആയി. അടുത്തിടെ ജില്ലയിൽ റിപോർട്ട് ചെയ്ത കേസുകളിൽ കൂടുതലും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരായിരുന്നു. എന്നാൽ, ഞായറാഴ്ച ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 4 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതാണ് ഇപ്പോൾ ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്. മൂന്നാറിൽ വിനോദ സഞ്ചരത്തിനെത്തിയ ബ്രിട്ടീഷ് പൗരനായിരുന്നു ജില്ലയിലെ ആദ്യ രോഗി. പിന്നീട് പൊതുപ്രവർത്തകനടക്കം 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാം ഘട്ടത്തിൽ നിന്നും ജില്ല മോചനം നേടി. മൂന്നാംഘട്ടം വളരെ സാവധാനമാണ് ഇടുക്കിയിൽ തുടങ്ങിയത്. വ്യാഴാഴ്ച ജില്ലയിൽ ആറുപേർക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇതിൽ മൂന്നുപേർ വിദേശത്തുനിന്നും മറ്റുള്ളവർ ചെന്നൈയിൽനിന്നും വന്നവരാണ്. എന്നാൽ, കഴിഞ്ഞ ദിവസം കട്ടപ്പനയിലെ പഴം പച്ചക്കറിവാഹന ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചതിനെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് നോക്കി കണ്ടത്. ഇദ്ദേഹവുമായി നിരവധി പേർ നേരിട്ടും അല്ലാതെയും സമ്പർക്കത്തിലേർപ്പെട്ടിരുന്നു. അതിനിടയിലാണ് ഞായറാഴ്ച 11 പേർക്ക് കൂടി രോഗം ബാധിക്കുന്നത്. എന്നാൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം കുറവാണെന്നും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുന്നവരാണ് കൂടുതലും രോഗബാധിതരാകുന്നതെന്നും ജില്ലാ കലക്ടർ എച്ച് ദിനേശൻ പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ലെന്നും കളക്ടർ പറഞ്ഞു.