തൊടുപുഴ: ആശാപ്രവർത്തകയുൾപ്പടെ 11 പേർക്ക് കൂടി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം ഒരു കൊവിഡ് കേസ് മാത്രം ഉണ്ടായിരുന്നതിൽനിന്ന് പൊടുന്നനെയാണ് പതിനൊന്നിലെത്തിയത്.ഇന്നലെ സ്ഥിരീകരിച്ചതിൽ രാജകുമാരി സ്വദേശിയുടേയും ആശാപ്രവർത്തകയുടേയും രോഗബാധയുടെ ഉറവിടം ആരോഗ്യ വകുപ്പിന് കണ്ടത്താനയിട്ടില്ല. ഇവരുൾപ്പടെ നാല് പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്.
കട്ടപ്പനയിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ഡ്രൈവറിന്റെ അമ്മയും ഭാര്യയുമാണ് സമ്പർക്കത്തിലൂടെ രോഗം പകർന്ന മറ്റ് രണ്ട് പേർ. ആശാപ്രവർത്തകയും കട്ടപ്പന സ്വദേശിനിയാണ്.

രാജകുമാരി കുരുവിളസിറ്റി സ്വദേശിയായ അറുപത്തഞ്ചുകാരന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴപ്പിക്കുന്നത്.
കർഷകനായ ഇദ്ദേഹംജില്ലവിട്ട് പോയിട്ടില്ല.തിമിര ചികിത്സക്കായി രണ്ട് പ്രവശ്യം നെടുങ്കണ്ടത്തേക്ക് പോയിരുന്നു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി ഡോക്ടറുടെ നിർദേശപ്രകാരമാണ് 19ന് ഇദ്ദേഹം പരിശോധനയ്ക്കായി സ്രവം നൽകുകയായിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

കട്ടപ്പനയിൽ ഞായറാഴ്ച പരിശോധനാ ഫലം പോസിറ്റാവായ മൂന്ന് പേർക്കും സമ്പർക്കത്തിലൂടെയാണ്. ശനിയാഴ്ചയാണ് കോവിഡ് ബാധിതനായ കട്ടപ്പന മാർക്കറ്റിലെെൈ ഡ്രവറുടെ അമ്മയു(57)ടേയും ഭാര്യ(31)യുടേയും സ്രവപരിശോധന നടത്തിയത്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.
നഗരസഭ അഞ്ചാം വാർഡ് വെള്ളയാംകുടി ഭാഗത്തെ ആശപ്രവർത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളുള്ളതുനാലാണ് ഇവരും പരിശോധനയ്ക്ക് വിധേയരായത്. കൊവിഡ് ജോലികളിൽ ഏർപ്പെട്ടിരുന്ന ഇവരുടെ സമ്പർക്കപ്പട്ടിക വലുതായിരിക്കുമെന്ന് ആശങ്കയുണ്ട്. ആശാപ്രവർത്തകയ്ക്ക് രോഗം ബാധിച്ചതോടെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ അഞ്ച് ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പർക്ക പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി തുടങ്ങി.

തമിഴ്‌നാട്ടിൽ നിന്ന് മൂന്നാറിലെത്തിയ ചൊക്കനാട് സ്വദേശികളായ മുപ്പത്തിമൂന്നുകാരിക്കും സഹോദരന്റെ എട്ടും ആറും വയസുള്ള രണ്ട് പെൺമക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുൾപ്പടെ ഏഴംഗ സംഘം ഇക്കഴിഞ്ഞ പത്തിനാണ് വിരുദനഗറിൽ നിന്ന് ബസിൽ കമ്പത്തെത്തിയത്. തുടർന്ന് ടാക്‌സിയിൽ കുമളിയിലെത്തുകയും അവിടെ നിന്ന് ആരോഗ്യ വകുപ്പ് ഏർപ്പാടാക്കിയ വാഹനത്തിൽ പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു.