തൊടുപുഴ: ജില്ലയിൽ രണ്ട് പേർകൂടി രോഗമുക്തരായി. ജൂൺ അഞ്ചിന് രോഗം സ്ഥിരീകരിച്ച ഉപ്പുതറ പശുപ്പാറ സ്വദേശിയായ ഇരുപത്തഞ്ചുകാരിയും ആറിന് രോഗബാധിതനായ മുരിക്കാശേരി സ്വദേശിയായ ഇരുപത്തെട്ടുകാരനുമാണ് രോഗമുക്തി നേടിയത്.
ഇതോടെ രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന ജില്ലക്കാരുടെ എണ്ണം 47 ആയി. ഇതുവരെ 83 പേർക്ക് രോഗം സ്ഥിരീകരിച്ചു.