കട്ടപ്പന: വായനാദിനത്തിൽ കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്‌കൂളിലെ വിദ്യാർഥികൾക്ക് അദ്ധ്യാപകർ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകി. സ്‌കൂളിലെത്തി പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് കഴിയാത്തതിനാലാണ് സ്‌കൂൾ ലൈബ്രറിയിൽ നിന്നു പുസ്തകങ്ങൾ ലഭ്യമാക്കിയത്. കൂടാതെ അദ്ധ്യാപകർ ഭവന സന്ദർശനം നടത്തി കുട്ടികളുടെ നോട്ടുബുക്കുകൾ പരിശോധിക്കുകയും വായനാദിന പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് കാതറൈൻ ജെമ്മ, അദ്ധ്യാപകരായ പി.എ. ഗാബ്രിയേൽ, സിതാര ബേബി, സി.ആർ. പത്മകുമാരി എന്നിവർ നേതൃത്വം നൽകി.