dharna

തൊടുപുഴ: ഇന്ധന വില വർദ്ധന പിൻവലിക്കണമെന്നും ബസ് ചാർജ് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ആദായ നികുതി ആഫീസിന് മുമ്പിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് രമേശ് തച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ബസ് നിരക്ക് വർദ്ധിപ്പിക്കാതെ ബസ് വ്യവസായം നടത്തികൊണ്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അമിതമായ ഡീസൽ വില വർദ്ധന കാരണം ബസ് വ്യവസായം വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ രീതി തുടർന്ന് പോയാൽ ബസ് ഉടമകൾ ആത്മഹത്യ ചെയ്യണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ധർണയിൽ ജില്ലാ നേതാക്കളായ അപ്പു ജോസഫ്, ജോൺ നീരൊലിക്കൽ, അർജുനൻ ചിന്നൂസ്, രതീഷ് മാളവിക, ടോണി എന്നിവർ സംസാരിച്ചു.