തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.ടി.യു.സി (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 24ന് രാവിലെ 11ന് തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ മുട്ടേൽ കുത്തി നിൽപ്പ് സമരം നടത്തും. അനുദിനം വർദ്ധിപ്പിക്കുന്ന ഇന്ധന വില കുറയ്ക്കുക, ജനങ്ങളെ പിഴിയുന്ന വൈദുതി ചാർജ് ഏർപ്പെടുത്തിയത് പുനഃപരിശോധിക്കുക, പാവപ്പെട്ട കുടുംബങ്ങളുടെ മൂന്ന് മാസത്തെ വൈദ്യുതി ചാർജ് എഴുതി തള്ളുക, സർക്കാർ മോട്ടോർ വാഹന തൊഴിലാളികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സമരം. പ്രസിഡന്റ് മനോജ് മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ജോർജ് അമ്പഴം ഉദ്ഘാടനം ചെയ്യും.